ചേർപ്പ്: കെ. റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കെ. റെയിൽ വിരുദ്ധ സമരസമിതി ഉപവാസ സമരം നടത്തി. മഹാത്മ മൈതാനിയിൽ നടന്ന ഏകദിന ഉപവാസ സമരം പെരുവനം കുട്ടൻ മാരാർ ഉദ്ഘാടനം ചെയ്തു. തൃശൂർ പ്രസ് ക്ലബ് സെക്രട്ടറി എം.വി വീനിത മുഖ്യപ്രഭാഷണം നടത്തി. സമിതി കൺവീനർ എം. സുജിത്ത് കുമാർ, പഞ്ചായത്ത് അംഗം ധന്യ സുനിൽ, സി. അനിത, ദീപ്തി സന്തോഷ് എന്നിവർ ഉപവാസമനുഷ്ടിച്ചു. ചെറുശ്ശേരി വിവേകാനന്ദ ആശ്രമം മഠാധിപതി സ്വാമി പുരുഷോത്തമാനന്ദ, എം. ശിവദാസ്, കെ. രാധാകൃഷ്ണൻ, എം. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ് സുജീഷ കള്ളിയത്ത് ഉപവാസമനുഷ്ഠിച്ചവർക്ക് നാരങ്ങ നീര് നൽകി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.