മാള: കേരള റോളർ സ്കേറ്റിംഗ് അസോസിയേഷൻ സംഘടിപ്പിക്കുന്ന സംസ്ഥാന ഹോക്കി ചാമ്പ്യൻഷിപ്പ് മാള ഹോളി ഗ്രേസ് അക്കാഡമിയിൽ അഡ്വ. വി.ആർ സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്കൂൾ ചെയർമാൻ ജോസ് കണ്ണമ്പിള്ളി അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ജോസ് ജോസഫ് ആലുങ്കൽ, അസോസിയേഷൻ ട്രഷറർ കെ. ശശീധരൻ, പരിശീലകൻ എം.എസ് സുരേഷ്, അനിതകുമാരി തുടങ്ങിയവർ സംസാരിച്ചു. സീനിയർ, ജൂനിയർ വിഭാഗങ്ങളിലായി വിവിധ ജില്ലകളിൽ നിന്നുള്ള 200 ഓളം പേരാണ് മത്സരത്തിനുള്ളത്.