മാള: സർക്കാർ ശമ്പളം കൊടുക്കുന്ന എയ്ഡഡ് മേഖലയിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിടണമെന്ന് കെ.പി.എം.എസ് മാള യൂണിയൻ സമ്മേളനം ആവശ്യപ്പെട്ടു. സഹായിക്കുന്നവരെ തിരിച്ചും സഹായിക്കുമെന്നും വിവിധ മുന്നണികളുടെ പ്രകടന പത്രികയിലെ പട്ടിക വിഭാഗങ്ങളോടുള്ള സമീപനം പരിശോധിച്ച് രാഷ്ട്രീയ നിലപാട് സ്വീകരിക്കുമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത് സംഘടന സെക്രട്ടറി കെ.എ തങ്കപ്പൻ അഭിപ്രായപ്പെട്ടു.
എ.കെ ബാലൻ അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി മെമ്പർ കെ.കെ രാജൻ, ജില്ലാ പ്രസിഡൻ്റ് ലോചനൻ അമ്പാട്ട്, സി.എ ശിവൻ, പി.കെ സുരേന്ദ്രൻ, പി.എസ് മനോജ്, കെ.വി സുബ്രൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ടി.കെ ഉണ്ണിക്കൃഷ്ണൻ (പ്രസിഡന്റ്), പി.കെ സുരേന്ദ്രൻ (സെക്രട്ടറി) എന്നിവർ ഉൾപ്പെടുന്ന പതിനഞ്ചംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.