മാള: പിറന്നാൾ ദിനത്തിൽ പ്രചാരണം ആരംഭിച്ച് അഡ്വ. വി.ആർ സുനിൽകുമാർ. സ്ഥാനാർത്ഥി പ്രഖ്യാപനം നടന്നതിന് ശേഷമുള്ള ആദ്യ ദിനമായിരുന്ന ഇന്നലെ പിറന്നാൾ ദിനമായിരുന്നെങ്കിലും ആഘോഷങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. രാവിലെ തൻ്റെ അച്ഛന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് രണ്ട് മരണവീടുകൾ സന്ദർശിച്ചു. മണ്ഡലത്തിലെ മുതിർന്ന പ്രവർത്തകരെ സന്ദർശിച്ചു. പാലിശ്ശേരിയിലെ വിദ്യാലയങ്ങളിലെത്തി പരീക്ഷയ്ക്ക് ഒരുങ്ങുന്ന വിദ്യാർത്ഥികളെയും അവിടത്തെ അദ്ധ്യാപകരെയും സന്ദർശിച്ചു.