ചാലക്കുടി: 2001വരെ തങ്ങൾ മത്സരിച്ച ചാലക്കുടി സീറ്റ് മാണി ഗ്രൂപ്പിന് യാതൊരു മാനദണ്ഡങ്ങളുമില്ലാതെ വിട്ടുനൽകിയ എൽ.ഡി.എഫ് തീരുമാനത്തിനെതിരെ എൽ.ജെ.ഡി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. എ.എൽ. കൊച്ചപ്പൻ, ജനത പൗലോസ്, സി.എ. തോമസ്, എൻ.സി. ബോബൻ, ജോഷി മംഗലശ്ശേരി, സതീഷ് കല്ലുമട എന്നിവർ നേതൃത്വം നൽകി.