2019-election

തൃശൂർ: കേരളവർമ്മ കോളേജിൽ പ്രിൻസിപ്പലിന്റെ ചുമതല വഹിക്കുന്ന ഡോ. ആർ. ബിന്ദു, ഇരിങ്ങാലക്കുടയിലെ സി.പി.എം സ്ഥാനാർത്ഥിയായതിനെത്തുടർന്ന് സ്വയം വിരമിക്കലിന് കത്തു നൽകി. നിയമോപദേശ പ്രകാരമാണ് വിരമിക്കൽ. എയ്ഡഡ് സ്‌കൂളുകളിലെ അദ്ധ്യാപകർ അവധിയെടുത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് സുപ്രീംകോടതി വിധിയുണ്ട്.എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവന്റെ ഭാര്യയായ ഡോ. ബിന്ദുവിനെ, പ്രിൻസിപ്പലിന്റെ പ്രധാന ചുമതലകൾ നൽകി വൈസ് പ്രിൻസിപ്പലാക്കാൻ തീരുമാനിച്ചത് വിവാദമായിരുന്നു. ഇതിനിടയിൽ പ്രിൻസിപ്പൽ രാജിവച്ചു. ഇതേത്തുടർന്നാണ് പ്രിൻസിപ്പലിന്റെ അധികച്ചുമതല നൽകിയത്. തിരഞ്ഞെടുപ്പ് രംഗത്തേക്കിറങ്ങുന്നതിന് മുന്നോടിയായി ചൊവ്വാഴ്ചയാണ് സ്വയം വിരമിക്കൽ അപേക്ഷ കൊച്ചിൻ ദേവസ്വം ബോർഡിന് സമർപ്പിച്ചത്. മൂന്ന് വർഷം സർവീസ് ബാക്കിയുണ്ട്. ബോർഡിന് കീഴിലുള്ള കോളേജാണ് കേരളവർമ.