thirumangalam-temple
തിരുമംഗലം ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷം

ഏങ്ങണ്ടിയൂർ: തിരുമംഗലം ശ്രീമഹാവിഷ്ണു ശിവക്ഷേത്രത്തിൽ ശിവരാത്രി ആഘോഷം നടന്നു. പുലർച്ചെ നിർമ്മാല്യ ദർശനം, നവകം, പഞ്ചഗവ്യം, ശ്രീഭൂതബലി, ശുദ്ധി, ശീവേലി എഴുന്നള്ളിപ്പ്, ചുറ്റുവിളക്ക്, തായമ്പക, അഭിഷേകം എന്നിവ നടന്നു. പഴങ്ങാപറമ്പ് ദിവാകരൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു. ക്ഷേത്രം മേൽശാന്തിയും ട്രസ്റ്റിയുമായ സജീവ് എമ്പ്രാന്തിരി ചടങ്ങുകൾക്ക് നേതൃത്വം നൽകി.