cpm

തൃശൂർ: മുന്നണി മര്യാദകൾ പാലിച്ചുള്ള ഇടതുമുന്നണിയുടെ സ്ഥാനാർത്ഥി പട്ടിക തുടർഭരണം ഉറപ്പാക്കുമെന്നതിൽ സംശയമില്ലെന്ന് എസ്.ആർ.പി സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ. അശോകൻ പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള സ്ഥാനാർത്ഥി പട്ടികയാണിത്. മുന്നണിയിലെ ഒരു പാർട്ടിക്കും അർഹതപ്പെട്ട സീറ്റ് ലഭിച്ചില്ലെന്ന പരാതിയില്ല. അധികാര മോഹമില്ലാത്ത ഇടതു നേതാക്കൾ യുവതലമുറയ്ക്കായി അവസരമൊരുക്കുന്നത് മറ്റുള്ളവർ മാതൃകയാക്കണമെന്നും വി.കെ. അശോകൻ പറഞ്ഞു.