bharani
കൊടുങ്ങല്ലൂർ ഭരണി യോടനുബന്ധിച്ച് പട്യാര സമുദായ പ്രതിനിധികൾ കൊടുങ്ങല്ലൂർ വലിയ തമ്പുരാന് കാഴ്ചക്കുല സമർപ്പിക്കുന്നു.

കൊടുങ്ങല്ലൂർ: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ മീന ഭരണി ആഘോഷത്തോടനുബന്ധിച്ച് പട്ടാര്യ സമുദായ പ്രതിനിധികൾ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജയ്ക്ക് കാഴ്ചക്കുല സമർപ്പിച്ചു. ഭരണി ആഘോഷത്തിന്റെ സമാപനം കുറിച്ചുകൊണ്ടുള്ള കൂശ്മാണ്ഡ ബലിയും, വെന്നിക്കൊടി നാട്ടലും നിർവഹിക്കുന്നത് പട്ടാര്യ സമുദായമാണ്. ചടങ്ങുകൾക്ക് അനുവാദം തേടിക്കൊണ്ടാണ് സമുദായ പ്രതിനിധികൾ കാഴ്ചക്കുല സമർപ്പണം നടത്തിയത്. പട്ടാര്യ സമുദായം സെക്രട്ടറി വി. ഉണ്ണിക്കൃഷ്ണൻ, വൈസ് പ്രസിഡന്റ് ശിവശങ്കരൻ, കമ്മിറ്റി അംഗങ്ങളായ അരവിന്ദ് രവി, ഹരി, മധു, സോമൻ യതീശൻ, ജോതി, ഗീത എന്നിവർ പങ്കെടുത്തു.