prahlad

തൃശൂർ : ഫ്ലാറ്റ് തട്ടിപ്പ് കേസിൽ പ്രതിയായ ദുബായ് കോൺസൽ ജനറലിനെ നയതന്ത്ര പരിരക്ഷ നൽകി രാജ്യം വിടാൻ സഹായിച്ചത് കേരള സർക്കാരാണെന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി. സ്ഥാനാർത്ഥി നിർണയത്തിനായുള്ള സംസ്ഥാന തിരഞ്ഞെടുപ്പ് സമിതി യോഗത്തിനെത്തിയ മന്ത്രി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. കേന്ദ്രത്തിന്റെ അനുമതി പോലും വാങ്ങാതെ കോൺസൽ ജനറലിന് നയതന്ത്ര പരിരക്ഷ നൽകിയത് എന്തടിസ്ഥാനത്തിലാണ്. നിയമസഭ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പി സ്ഥാനാർത്ഥി പട്ടിക നാളെ വ്യക്തമാകും. ഇന്ന് ഡൽഹിയിൽ ദേശീയ നേതൃത്വത്തിന് ലിസ്റ്റ് കൈമാറും. നാളെ നടക്കുന്ന പാർലമെന്ററി ബോർഡ് യോഗത്തിൽ സ്ഥാനാർത്ഥികളാരെന്ന് അന്തിമ തീരുമാനമാകും. സ്വപ്‌നയുമായി എന്ത് ബന്ധമാണ് മുഖ്യമന്ത്രിക്കുള്ളതെന്നറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും മന്ത്രി പറഞ്ഞു.