തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ അവശ്യ സർവീസിൽ ഉൾപ്പെട്ടിട്ടുള്ള ജീവനക്കാർക്കായി പ്രത്യേക പോസ്റ്റൽ വോട്ടിംഗ് സെന്ററുകൾ ഒരുക്കും. പോളിംഗ് ഡ്യൂട്ടിയില്ലാത്ത അവശ്യ സർവീസിൽ ഉൾപ്പെടുന്നവർക്കാണ് സെന്ററുകൾ സജ്ജമാക്കുന്നത്. തിരഞ്ഞെടുപ്പിന്റെ മൂന്നു ദിവസം മുമ്പുള്ള ഏതെങ്കിലും മൂന്ന് ദിവസം നിയോജക മണ്ഡലം അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന പോസ്റ്റൽ വോട്ടിംഗ് സെന്ററുകളിൽ ഇവർക്ക് വോട്ട് രേഖപ്പെടുത്താം. ജില്ലയിൽ മാർച്ച് 29, 30, 31 തീയതികളിൽ 13 നിയോജക മണ്ഡലങ്ങളിൽ പ്രത്യേകം സജ്ജമാക്കിയ കേന്ദ്രങ്ങളിൽ ഇവർക്ക് വോട്ട് ചെയ്യാം. ആവശ്യമുള്ളവർ അതത് വകുപ്പുകളിൽ നിശ്ചയിച്ചിട്ടുള്ള നോഡൽ ഓഫീസർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് സഹിതം അപേക്ഷ നൽകണം.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ പട്ടികയിലുള്ള 16 അവശ്യ സർവീസുകളിലെ ജീവനക്കാർക്കാണ് പ്രത്യേക സൗകര്യം ഏർപ്പെടുത്തുന്നത്. ഇവർക്ക് പോസ്റ്റൽ ബാലറ്റ് വഴിയുള്ള വോട്ടെടുപ്പ് രീതി ഉപയോഗപ്പെടുത്താം.
പോസ്റ്റൽ വോട്ടിംഗ് സെന്ററുകൾ നിയോജക മണ്ഡലാടിസ്ഥാനത്തിൽ
ചേലക്കര: പഴയന്നൂർ ബ്ലോക്ക് ഓഫീസ് കോൺഫറൻസ് ഹാൾ,
കുന്നംകുളം: ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്,
ഗുരുവായൂർ: ചാവക്കാട് ബ്ലോക്ക് ഓഫീസ്,
മണലൂർ: മുല്ലശ്ശേരി,
വടക്കഞ്ചേരി: വടക്കഞ്ചേരി ബ്ലോക്ക് ഓഫീസ്
ഒല്ലൂർ: ഒല്ലൂക്കര,
തൃശൂർ: റവന്യൂ ഡിവിഷനൽ ഓഫീസ് കോർട്ട് ഹാൾ,
നാട്ടിക: അന്തിക്കാട് ബ്ലോക്ക് ഓഫീസ്
കയ്പമംഗലം: മതിലകം,
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ബ്ലോക്ക് ഓഫീസ്
പുതുക്കാട് : കൊടകര,
ചാലക്കുടി: ചാലക്കുടി ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസ്,
കൊടുങ്ങല്ലൂർ: മാള ബ്ലോക്ക് ഓഫീസ്.