
തൃശൂർ : തൃശൂർ ഇങ്ങെടുക്കുവാൻ സുരേഷ് ഗോപി എത്തുമോ എന്ന് ഇന്നറിയാം. കഴിഞ്ഞ ലോക് സഭ തെരെഞ്ഞെടുപ്പിൽ തൃശൂരിൽ മത്സരിക്കാൻ എത്തിയ എൻ. ഡി. എ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ സൂപ്പർ ഡയലോഗ് ആയിരുന്നു തൃശൂരിനെ ഞാൻ ഇങ്ങെടുക്കുക എന്നത്. പിന്നീട് അത് ഏറെ വൈറൽ ആയി മാറി. വീണ്ടും ഒരിക്കൽ കൂടി സുരേഷ് ഗോപി തൃശൂരിൽ എത്തുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ലോകസഭ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ 40000 ത്തോളം വോട്ടുകൾ നേടി എൽ ഡി. എഫിനെ മൂനാം സ്ഥാനത്തേക്ക് പിന്തള്ളി രണ്ടാമത്തെത്തിയിരുന്നു. ഇതിൽ പ്രതീക്ഷയർപ്പിച്ചാണ് സുരേഷ് ഗോപിയെ വീണ്ടും ഇവിടെ മത്സരിപ്പിക്കാൻ സംസ്ഥാന നേതൃത്വം താല്പര്യപെടുന്നു. തൃശൂരിൽ സിപിഐയിലെ വി. എസ് സുനിൽ കുമാറിനെ മാറ്റിയതോടെ സുരേഷ് ഗോപി എത്തിയാൽ വിജയിക്കാം എന്ന കണക്കു കൂട്ടലും ഉണ്ട്. അതേ സമയം കഴിഞ്ഞ കോർപറേഷൻ തെരെഞ്ഞെടുപ്പിൽ കാര്യമായ നേട്ടം കൈവരിക്കാൻ സാധിച്ചിരുന്നില്ല. ഇതാണ് സുരേഷ് ഗോപിയെ പുറകോട്ട് നയിക്കുന്നതെന്ന വാർത്തകളും പുറത്ത് വരുന്നുണ്ട്. തൃശൂരിൽ പ്രമുഖനെ തന്നെ കളത്തിൽ ഇറക്കാനുള്ള ശ്രമത്തിൽ ആണ് ബിജെപി. ഇവിടെ പേരുണ്ടായിരുന്ന സംസ്ഥാന വക്താക്കളായ ബി. ഗോപാലകൃഷ്ണൻ, സന്ദീപ് വാര്യർ എന്നിവരെ ഹരിപ്പാട്, കൊട്ടാരക്കര എന്നിവിടങ്ങളിലേക്ക് മാറ്റി. രണ്ടു പേരും സീറ്റിനായി കടിപിടി കൂടിയതോടെ ആണ് ഇവിടെ നിന്ന് മാറ്റിയതെന്നാണ് അറിയുന്നത്.