
തൃശൂർ: ആർ.എസ്.പി വിദ്യാർത്ഥി വിഭാഗം സംസ്ഥാന അദ്ധ്യക്ഷനും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കയ്പ്പമംഗലത്ത് യു.ഡി.എഫ് സ്ഥാനാർത്ഥിയുമായിരുന്ന മുഹമ്മദ് നഹാസ് ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ രാധാകൃഷ്ണൻ നഹാസിനെ ഷാളണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു.
അറബിക് ആൻഡ് ഇസ്ളാമിക് സ്റ്റഡീസിൽ ഗവേഷണം നടത്തുകയാണ് നഹാസ്. ചെർപ്പുളശേരി സ്വദേശിയാണ്. അഖിലേന്ത്യാ അദ്ധ്യക്ഷൻ ജെ.പി നദ്ദ ഔദ്യോഗികമായി അദ്ദേഹത്തിന് മെമ്പർഷിപ്പ് നൽകുമെന്ന് എ.എൻ രാധാകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കോൺഗ്രസ് നേതാക്കൾ അടക്കം കൂടുതൽ പേർ വരും ദിവസങ്ങളിൽ ബി.ജെ.പിയിലേക്ക് വരുമെന്ന് അദ്ദേഹം പറഞ്ഞു.
പകരം മട്ടന്നൂർ ലഭിച്ചതോടെയാണ് ആർ.എസ്.പി. കയ്പമംഗലം ഉപേക്ഷിച്ചത്. കയ്പ്പമംഗലത്ത് കോൺഗ്രസ് മത്സരിക്കുമെന്ന് ഉറപ്പായി.