vedavyas-kammath

തൃപ്രയാർ: നാട്ടിക നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ഏകോപിപ്പിക്കാൻ കർണാടകയിൽ നിന്ന് പാർട്ടി നിയോഗിച്ച മംഗലാപുരം എം.എൽ.എ വേദവ്യാസ് കമ്മത്ത് തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. യുവമോർച്ച സംസ്ഥാന സെക്രട്ടറി ഷൈൻ നെടിയിരിപ്പിൽ, നാട്ടിക പഞ്ചായത്തംഗം സെന്തിൽകുമാർ, നവീൻ മേലേടത്ത് എന്നിവരും കമ്മത്തിനൊപ്പമുണ്ടായിരുന്നു.