aratupuza
ഭക്ത ജനങ്ങളുടെ നേതൃത്വത്തിൽ ആറാട്ടുപുഴയിൽ നടന്ന പ്രതിഷേധ നാമജപം.

ചേർപ്പ്: ആറാട്ടുപുഴ പൂരവും ആഘോഷച്ചടങ്ങുകളും വെട്ടിച്ചുരുക്കുന്ന നടപടിക്കെതിരെ ഭക്തജനങ്ങളുടെ നേതൃത്വത്തിൽ പ്രതിഷേധ നാമജപം നടത്തി. ദേവസ്വം ഫണ്ട് വെട്ടിക്കുറച്ചതിനാൽ ആറാട്ടുപുഴ ശാസ്താവിന്റെ എഴുന്നള്ളിപ്പിനും, കൂട്ടിയെഴുന്നള്ളിപ്പിനും മൂന്ന് ആനകൾ വീതം മതിയെന്ന അധികൃതരുടെ നിലപാടിലും പ്രതിഷേധമുണ്ടായി. ആറാട്ടുപുഴ ദേവസ്വം ഉപദേശക സമിതി പ്രസിഡന്റ് മധു മംഗലത്ത് മുഖ്യപ്രഭാഷണം നടത്തി.