ഗുരുവായൂർ: ഗുരുവായൂരിനെ ലോകശ്രദ്ധയിലേക്ക് ഉയർത്തുമെന്ന് ഗുരുവായൂർ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എൻ.എ. ഖാദർ. നിയോജക മണ്ഡലം യു.ഡി.എഫ് നേതൃത്വ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.എ. ഗോപപ്രതാപൻ അദ്ധ്യക്ഷനായി. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ. റഷീദ്, സംസ്ഥാന സെക്രട്ടറി സി.എച്ച്.റഷീദ്, പി. യതീന്ദ്രദാസ്, വി. വേണുഗോപാൽ, കെ.ഡി. വീരമണി, തോമസ് ചിറമൽ, ആർ.വി. അബ്ദുൾ റഹിം, ഉമ്മർ മുക്കണ്ടത്ത എന്നിവർ സംസാരിച്ചു.