പാവറട്ടി: പുവ്വത്തൂർ അമല നഗർ റോഡിലെ മുല്ലശ്ശേരി അന്നകര കടാംതോട് പാലം പുനർനിർമ്മാണത്തിന് അഞ്ച് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. അപകട സ്ഥിതിയിലായ പാലം പുനർനിർമ്മിക്കണമെന്ന ആവശ്യം ജനങ്ങൾ ഉന്നയിച്ച് തുടങ്ങിയിട്ട് വർഷങ്ങളേറെയായി. പഴയ മലബാറിനെയും കൊച്ചി രാജ്യത്തിനെയും ബന്ധിപ്പിക്കുന്ന ചരിത്ര പ്രാധാന്യമുള്ളതാണ് കടാംതോട് പാലം. പുവ്വത്തൂർ - അമല നഗർ റോഡിലെ പെരുവല്ലൂർ പരപ്പുഴ പാലത്തിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ ഇതിനകം തുടങ്ങിക്കഴിഞ്ഞു.