കൊടുങ്ങല്ലൂർ: ഭക്തരെ ആശങ്കകളുടെ മുൾമുനയിൽ നിറുത്തുന്ന സമീപനമാണ് സർക്കാരിന്റേതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല. മറ്റൊരിടത്തും ഇല്ലാത്ത വിധം ക്ഷേത്രവിശ്വാസികൾക്ക് നേരെ നിയമം അടിച്ചേൽപ്പിച്ച് ഭക്തരെ അവജ്ഞയോടെ മാറ്റി നിറുത്തുകയാണെന്നും അവർ കുറ്റപ്പെടുത്തി. ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ മീനഭരണി ആചാരാനുഷ്ഠാനങ്ങൾ നടത്താൻ ഭക്തരെ അനുവദിക്കണമെന്നും ക്ഷേത്രം തുറന്നുകൊടുക്കണമെന്നുമാവശ്യപ്പെട്ട് വിവിധ ഹൈന്ദവ സംഘടനകൾ നടത്തിയ നാമ ജപയാത്രയുടെ സമാപന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.പി ശശികല. ശബരിമല അയ്യപ്പസേവാസമാജം ജില്ലാ കമ്മിറ്റിയംഗം സി.എം. ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വിവേകാനന്ദ കേന്ദ്രേവേദിക് വിഷൻ ഡയറക്ടർ ഡോ.എം. ലക്ഷ്മികുമാരി അനുഗ്രഹ പ്രഭാഷണം നടത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി. സുധാകരൻ, രാജേഷ് പെരിഞ്ഞനം, ടി. സുന്ദരേശൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. വിഭാഗ് സംഘചാലക് കെ.എസ്. പത്മനാഭൻ, ജില്ലാ കാര്യവാഹ് ടി.കെ. സതീശ്, ഖണ്ഡ് കാര്യവാഹ് ടി.ജെ. ജെമി, രാജേഷ് പെരിഞ്ഞനം, വിശ്വംഭരൻ കാനാടി തുടങ്ങിയവർ നാമജപയാത്രക്കു നേതൃത്വം നൽകി.