ulsavam-kodiyatam
ചേർപ്പ് പെരുമ്പിള്ളിശേരി ശ്രീ ഭുവനേശ്വരി ക്ഷേത്രം ഉത്സവത്തിന് പ്രസിഡന്റ് പി.കെ. ലാലും. ശാന്തി സന്തോഷും ചേർന്ന് കൊടിയേറ്റുന്നു

ചേർപ്പ്: പെരുമ്പിള്ളിശേരി ശ്രീ ഭുവനേശ്വരി ക്ഷേത്രം ഉത്സവത്തിന് കൊടിയേറി. ക്ഷേത്രം പ്രസിഡന്റ് പി.കെ ലാൽ, ശാന്തി സന്തോഷ് എന്നിവർ ചേർന്ന് കൊടിയേറ്റ് നടത്തി. 23 നാണ് ഉത്സവം. ഉത്സവ ദിവസം രാവിലെ ക്ഷേത്രത്തിൽ ക്ഷേത്രം തന്ത്രി സി.കെ നാരായണൻ കുട്ടിയുടെ മുഖ്യകാർമ്മികത്വത്തിൽ ഗണപതി ഹോമം, കലശപൂജ, കലശാഭിഷേകം, വൈകീട്ട് ദീപാരാധന, നിറമാല എന്നിവയുണ്ടാകും. എപ്രിൽ 19 ന് ക്ഷേത്ര പ്രതിഷ്ഠാദിനം ആഘോഷിക്കും.