ചേർപ്പ്: ആറാട്ടുപുഴ പൂരത്തിന് നായകത്വം വഹിക്കുന്ന തൃപ്രയാർ തേവർക്ക് നിൽക്കാൻ കൈതവളപ്പിന് സമീപം ഉയർത്തുന്ന തേവർ പന്തലിനും ആറാട്ടുപുഴ ക്ഷേത്ര പത്തായപ്പുരയ്ക്ക് സമീപം ഒരുക്കുന്ന തേവർ സ്വീകരണ പന്തലിനും കാൽ നാട്ടി. ക്ഷേത്രം മേൽശാന്തി ഏറന്നൂർ സംഗമേശ്വരൻ നമ്പൂതിരിയുടെ ഭൂമിപൂജയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ആലിലകളും മാവിലകളും ചാർത്തിയ കവുങ്ങ് പെരുവനം കുട്ടൻ മാരാർ, കൃഷ്ണനുണ്ണി തൃപ്രയാർ, പ്രകാശൻ തൃപ്രയാർ, ഭക്തജനങ്ങൾ എന്നിവർ ചേർന്നാണ് ഉയർത്തിയത്. രണ്ട് ബഹുനില വർണപന്തലുകളുടെയും നിർമ്മാണം എം. കൃഷ്ണകുമാർ ആറാട്ടുപുഴയാണ് നിർവഹിക്കുന്നത്. പ്രസിഡന്റ് എം. മധു, സെക്രട്ടറി അഡ്വ. കെ. സുജേഷ്, ട്രഷറർ എം. ശിവദാസൻ, വൈസ് പ്രസിഡന്റ് എ.ജി ഗോപി, ജോ. സെക്രട്ടറി സുനിൽ പി. മേനോൻ, ഓഡിറ്റർ പി. രാജേഷ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.