kpms
കെ.പി.എം.എസ്. കുന്നത്തുകാട് ശാഖാ കുടുംബ സംഗമംസംസ്ഥാന വൈസ് പ്രസിഡന്റ് പിഎ അജയഘോഷ് ഉദ്ഘാടനം ചെയ്യുന്നു

മാള: കെ.പി.എം.എസ് കുന്നത്തുകാട് ശാഖ കുടുംബ സംഗമം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് പി.എ അജയഘോഷ് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ടി.കെ ഷാലു അദ്ധ്യക്ഷനായി. എം.എസ്.സി മൈക്രോ ബയോളജിയിൽ രണ്ടാം റാങ്ക് നേടിയ കാവ്യയ്ക്ക് ഉപഹാരം നൽകി ആദരിച്ചു. ശാന്ത ഗോപാലൻ, പി.എൻ സുരൻ, പി.എ രവി, വി.എസ് ഉണ്ണിക്കൃഷ്ണൻ, അക്ഷയ് വിജു, ലത ഷാജു തുടങ്ങിയവർ സംസാരിച്ചു.