
തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ പിന്തുണയ്ക്കാൻ തൃശൂരിൽ ചേർന്ന എസ്.ആർ.പി സംസ്ഥാന കമ്മിറ്റിയോഗം തീരുമാനിച്ചു. നിയോജക മണ്ഡലങ്ങളിൽ ഇടത് സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രവർത്തനം നടത്തും.
സംസ്ഥാന ചെയർമാൻ എസ്. രഞ്ജിത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ. അശോകൻ റിപ്പോർട്ട് അവതരിപ്പിച്ചു. സെക്രട്ടറി അഡ്വ. പ്രേംലാൽ, മോഹൻ കർത്താറ എന്നിവർ പ്രസംഗിച്ചു.