കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി നഗരത്തിൽ ഓട്ടപ്രദക്ഷിണം നടത്തി. രക്തസാക്ഷി കെ.യു. ബിജുവിന്റെ സ്മൃതി മണ്ഡപത്തിൽ രാവിലെ പുഷ്പാർച്ചന നടത്തി ബിജുവിന്റെ മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങി. തുടർന്ന് സെന്റ് തോമസ് പള്ളിയിലും കോൺവെന്റിലുമെത്തി. പ്രാധാന വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവ സന്ദർശിച്ചു.

ശൃംഗപുരം വിവേകാനന്ദ കേന്ദ്രത്തിലെത്തി ഡയറക്ടർ ഡോ. എം. ലക്ഷമി കുമാരിയുമായി കൂടിക്കാഴ്ച നടത്തി. എൽ.ഡി.എഫ് നേതാക്കളായ കെ.ആർ. ജൈത്രൻ, സി.സി. വിപിൻ ചന്ദ്രൻ, ടി.പി. പ്രഭേഷ്, പി.ബി. ഖയസ് എന്നിവർ സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു. വൈകീട്ട് നടന്ന കൊടുങ്ങല്ലൂർ ലോക്കൽ കൺവെൻഷൻ കാവിൽക്കടവിലെ വ്യാപാര ഭവനിൽ സി.പി.എം ജില്ലാക്കമ്മിറ്റി അംഗം എം. രാജേഷ് ഉദ്ഘാടനം ചെയ്തു.

നഗരസഭാ വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ അദ്ധ്യക്ഷനായി. കെ.ജി. ശിവാനന്ദൻ, സ്ഥാനാർത്ഥി അഡ്വ. വി.ആർ. സുനിൽകുമാർ, കെ.വി. വസന്തകുമാർ, സി.സി. വിപിൻ ചന്ദ്രൻ, ടി.പി. പ്രഭേഷ്, പി.ബി. ഖയ്‌സ് എന്നിവർ പ്രസംഗിച്ചു. സംഘാടക സമിതി ഭാരവാഹികളായി ടി.പി. പ്രഭേഷ് (പ്രസിഡന്റ്), പി.ബി. ഖയ്‌സ് ( സെക്രട്ടറി ) എന്നിവരെ തെരഞ്ഞെടുത്തു.