കൊടുങ്ങല്ലൂർ: ഫയർ ആൻഡ് റെസ്‌ക്യു സർവീസും കൊടുങ്ങല്ലൂർ സിവിൽ ഡിഫൻസ് അംഗങ്ങളും ചേർന്ന് ചരിത്ര പ്രസിദ്ധമായ എറിയാട് ചേരമാൻ കുളവും പരിസരവും ശുചീകരിച്ചു. ജലാശയങ്ങളും പൊതുകുളങ്ങളും സംരക്ഷിക്കുക എന്ന സർക്കാർ നയത്തിന്റെ ഭാഗമായാണ് ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്. എറിയാട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി രാജൻ ഉദ്ഘാടനം ചെയ്തു. അസി. സ്റ്റേഷൻ ഓഫീസർ എ. ശിവരാജൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സീനിയർ ഫയർ ഓഫീസർ എം.എൻ സുധൻ, സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻ കെ.എം അബ്ദുൾ ജമാൽ, ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ മുഹമ്മദ് ഹബീബുള്ള എന്നിവർ സംസാരിച്ചു. ഫയർ ആൻഡ് റെസ്‌ക്യു സർവീസ് അംഗങ്ങളായ വിപീഷ്, ബിജു, അരുൺദാസ്, സഞ്ജു പ്രിൻസ്, അരുൺ മോഹൻ, ഹോം ഗാർഡ് ജോൺസൺ, സിവിൽ ഡിഫൻസ് അംഗങ്ങളായ സഗീർ അസീസ്, മുഹമ്മദ്, ദാസൻ, ഷിഹാബ്, നിസാർ, ഫൗസിയ, ലത എന്നിവർ നേതൃത്വം നൽകി.