sobha-

തൃശൂർ: ബി.ജെ.പിയിലെ മുതിർന്ന നേതാക്കളായ മറ്റാർക്കും കിട്ടാത്ത ഭാഗ്യമാണ് കെ. സുരേന്ദ്രന് ലഭിച്ചതെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ. രണ്ട് സീറ്റിലും സുരേന്ദ്രന് ജയിക്കാനാകട്ടെയെന്ന് ആശംസിക്കുന്നതായും ശോഭ പറഞ്ഞു. താൻ മത്സരിക്കണം എന്ന് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാൽ പേര് എങ്ങനെ ഒഴിവായി എന്നറിയില്ല. തനിക്ക് മത്സരിക്കണമെന്ന് ഒരു താത്പര്യവുമില്ലായിരുന്നു. ബി.ജെ.പിയുടെ പ്രചാരണത്തിൽ സജീവമായി ഉണ്ടാകുമെന്നും ശോഭ സുരേന്ദ്രൻ വ്യക്തമാക്കി.