ചേർപ്പ്: പെരുവനം ആറാട്ടുപുഴ പൂരത്തോട് അനുബന്ധിച്ച് ഊരകത്തമ്മ തിരുവടി ക്ഷേത്രത്തിൽ ശുദ്ധി കലശങ്ങൾ തുടങ്ങി. ക്ഷേത്ര ചുറ്റമ്പലത്തിനകത്ത് നടക്കുന്ന കലശം 19ന് സമാപിക്കും. സമാപന ദിവസം 108 പരികലശം വലിയ പാണി, ശ്രീഭൂതി ബലി, 7ന് ചെറുശേരി കുട്ടൻ മാരാരുടെ നേതൃത്വത്തിൽ മേളം, ചെറുശേരി ശ്രീകുമാറിന്റെ നേതൃത്വത്തിൽ പഞ്ചവാദ്യം എന്നിവയുണ്ടാകും.