വടക്കാഞ്ചേരി: എൻ.ഡി.എ സ്ഥാനാർത്ഥി ടി.എസ്. ഉല്ലാസ് ബാബുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് മച്ചാട് നിന്ന് തുടങ്ങും. തെക്കുംകര പഞ്ചായത്തിലെ കരുമത്രയിൽ നിന്ന് രാവിലെ ഒമ്പതിന് പ്രചാരണത്തിന് തുടക്കമാകും. തുടർന്ന് പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലെത്തി വോട്ടർമാരെ കാണും. 11ന് മുളങ്കുന്നത്തുകാവ് പഞ്ചായത്തിലാണ് പര്യടനം, വൈകീട്ട് 3.30 മുതൽ തിരൂർ സെന്റർ മുതൽ ഓട്ടുപാറ വരെ കാൽനടയായി റോഡ് ഷോ നടക്കും. നാളെ അവണൂർ, കൈപ്പറമ്പ് എന്നീ പഞ്ചായത്തുകളിലാണ് പര്യടനം. 18ന് രാവിലെ അടാട്ട്, കോലഴി പഞ്ചായത്തുകളിലെ പര്യടനത്തിന് ശേഷം വൈകീട്ട് 4.30ന് മുതുവറ ക്ഷേത്ര മൈതാനിയിൽ നിയോജക മണ്ഡലം കൺവെൻഷൻ നടക്കും. 19 നാണ് നാമനിർദ്ദേശപത്രിക സമർപ്പണം. ഇന്നലെ രാവിലെ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ സ്ഥാനാർത്ഥി പര്യടനം നടത്തി.