നന്തിക്കര: ശ്രീരാമകൃഷ്ണ വിദ്യാനികേതൻ പബ്ലിക് സ്‌കൂളിൽ ശ്രീരാമകൃഷ്ണ ജയന്തി ആഘോഷിച്ചു. ഭാരതീയ വിദ്യാനികേതൻ ജില്ലാ സെക്രട്ടറി കെ. വിജയൻ മുഖ്യപ്രഭാഷണം നടത്തി. വിവേകാനന്ദ ട്രസ്റ്റ് ചെയർമാൻ എൻ.പി. മുരളി അദ്ധ്യക്ഷനായി. രവീന്ദ്രൻ അമ്പാടി, ടി.എം. കൃഷ്ണൻകുട്ടി, കെ.ആർ. ദിനേശൻ, കെ.ആർ. വിജയലക്ഷ്മി എന്നിവർ പ്രസംഗിച്ചു.