പാവറട്ടി: അന്നകര ശ്രീ തൃക്കുലശേഖരപുരം അന്നപൂർണേശ്വരി ക്ഷേത്രത്തിൽ ഉത്രട്ടാതി പൂര മഹോത്സവം ആഘോഷിച്ചു. ക്ഷേത്രം തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരി കാർമ്മികത്വം വഹിച്ചു. ശീവേലിക്ക് ശേഷം പകൽ മൂന്നിന് മൂന്നു ഗജവീരന്മാരോടു കൂടി പൂരം എഴുന്നള്ളിച്ചു. ചിറയ്ക്കൽ കാളിദാസൻ തിടമ്പേറ്റി. പഞ്ചവാദ്യത്തിന് പരയ്ക്കാട് മഹേന്ദ്രൻ മാരുരും മേളത്തിന് ഗുരുവായൂർ അനീഷ് നമ്പീശനും പ്രാമാണികത്വം വഹിച്ചു. ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ ഇ.എസ്. ശ്രീലാൽ, കെ.ആർ. കൃഷ്ണകുമാർ, പി.കെ. ദീപു, വിജയൻ അരകുളത്തിൽ തുടങ്ങിയവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.