
തൃശൂർ: തൃശൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പത്മജ വേണുഗോപാലിന്റെ കൈവശം പണമായി ഉള്ളത് 85,000 രൂപ. ഭർത്താവ് ഡോ. വേണുഗോപാലിന്റെ കൈവശം 4 ലക്ഷം രൂപയുമുണ്ടെന്ന് നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. ബാങ്ക് അക്കൗണ്ടിൽ 1.58 ലക്ഷം രൂപയാണ് പത്മജയ്ക്കുള്ളത്. ഭർത്താവിന് മ്യൂച്വൽ ഫണ്ടുകളിലും മറ്റു നിക്ഷേപങ്ങളിലുമായി 3 കോടിയോളം രൂപയുടെ സ്വത്തുണ്ട്. 200 ഗ്രാം സ്വർണം പത്മജയുടെയും 70 ഗ്രാം സ്വർണം ഭർത്താവിന്റെയും ആസ്തിയായി രേഖപ്പെടുത്തി. ഭർത്താവിന്റെ പേരിൽ ഒന്നരയേക്കർ സ്ഥലമുണ്ട്. പത്മജയ്ക്ക് പരമ്പരാഗത സ്വത്തായി പൂങ്കുന്നത്ത് വീടും സ്ഥലവുമുണ്ട്. 1600 ചതുരശ്രയടി ഫ്‌ളാറ്റും കുടുംബസ്വത്തായി ഉണ്ടെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.