sobha-subin

വയസ് 35,

കയ്പമംഗലം

യു.ഡി.എഫ്

തിരിച്ചെത്തുന്ന പ്രവാസികൾക്കായി വിവിധ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കണം. കായിക മേഖലയ്ക്ക് പ്രാമുഖ്യം നൽകും. ഓരോ പഞ്ചായത്തുകളിലും ഇൻഡോർ സ്റ്റേഡിയങ്ങൾ സ്ഥാപിക്കാനാവശ്യമായ ശ്രമങ്ങൾ നടത്തും.

വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ മൊബൈൽ ആപ്പ് പോലുള്ള സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി കൂടുതൽ പദ്ധതികൾ ആവിഷ്‌ക്കരിച്ച് നടപ്പാക്കും.കാലങ്ങളായുള്ള ആവശ്യമായ അഴീക്കോട്-മുനമ്പം പാലം യാഥാർത്ഥ്യമാക്കും. മത്സ്യത്തൊഴിലാളികൾ കൂടുതലുള്ള മണ്ഡലമാണ്. അവർക്കായി സമഗ്രമായ പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കും. ബീച്ചുകൾ കേന്ദ്രീകരിച്ച് ടൂറിസം വികസനത്തിനാവശ്യമായ പദ്ധതികൾ ആവിഷ്‌കരിക്കും. കനോലി കനാൽ വികസനത്തിന് ഊന്നൽ നൽകും. സ്ത്രീകൾക്കായി കുടിൽ വ്യവസായം പോലുള്ള പദ്ധതികൾ ആവിഷ്‌കരിക്കും. തണ്ണീർത്തടങ്ങൾ സംരക്ഷിക്കുന്നതിനാവശ്യമായ പദ്ധതികൾ നടപ്പാക്കും. നീന്തൽ പരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കും.