sn-trust

മാള ശ്രീനാരായണ ഗുരുധർമ്മ ട്രസ്റ്റിന്റെ ഗുരുധർമ്മം മിഷൻ ആശുപത്രിയിൽ സി.ടി സ്കാൻ പ്രവർത്തനവും വാർഷികവും അഡ്വ.വി.ആർ.സുനിൽകുമാർ എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു

മാള: ഗുരുധർമ്മം മിഷൻ ആശുപത്രിയിൽ സി.ടി സ്‌കാൻ പ്രവർത്തനം ആരംഭിച്ചു. ആധുനിക രീതിയിലുള്ള സി.ടി സ്‌കാൻ സംവിധാനവും ആശുപത്രിയുടെ ഒന്നാം വാർഷിക ആഘോഷവും അഡ്വ. വി.ആർ സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആശുപത്രി ചെയർമാൻ പി.കെ സാബു അദ്ധ്യക്ഷനായി. തൃശൂർ ഐ.എം.എ സെക്രട്ടറി ഡോ. പവൻ മധുസുധൻ മുഖ്യാതിഥിയായി. സ്വാമി സച്ചിദാനന്ദ,​ ആശുപത്രി മാനേജിംഗ് ഡയറക്ടർ പി.കെ സുധീഷ്ബാബു,​ സി.ഇ.ഒ ഡോ. ആദർശ് കൃഷ്ണൻ,​ മാള പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അശോകൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം എ.എ അഷറഫ്, ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി വി.എസ് കർണൽസിംഗ്, ഡോ. രാജു ഡേവിസ് പെരേപ്പാടൻ, ഡോ. ആന്റണി ജോസ്, ട്രസ്റ്റ് ട്രഷറർ കെ.വി രാജു എന്നിവർ സംസാരിച്ചു.