poster-campaign
വഴിയോര കച്ചവട തൊഴിലാളി യൂണിയൻ സി.ഐ.ടി.യു വനിതാ ഭാരവാഹികൾ എൻ.കെ. അക്ബറിന്റെ പോസ്റ്റർ‍ പ്രചാരണത്തിൽ.

ചാവക്കാട്: എൽ.ഡി.എഫ് ഗുരുവായൂർ നിയോജക മണ്ഡലം സ്ഥാനാർത്ഥി എൻ.കെ. അക്ബറിന്റെ വിജയത്തിനായി വനിതകളുടെ പോസ്റ്റർ പ്രചാരണം ശ്രദ്ധേയമായി. വഴിയോര കച്ചവട തൊഴിലാളി യൂണിയൻ സി.ഐ.ടിയു വനിതാ ഭാരവാഹികളാണ് നഗരത്തിൽ പോസ്റ്റർ പ്രചാരണത്തിനിറങ്ങിയത്. സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി. ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ജയിംസ് ആളൂർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി ജയ ഷമീർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കമലം അളഗിരി, അനിത ബാബു, ഏരിയ കമ്മിറ്റി അംഗങ്ങളായ എം. ദേവയാനി, എ. ലക്ഷ്മി, ജൂഡി തിരുവെങ്കിടം തുടങ്ങിയവർ നേതൃത്വം നൽകി.