പാവറട്ടി: എൽ.ഡി.എഫ് സ്ഥാനാർത്ഥി മുരളി പെരുനെല്ലിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഗൃഹസന്ദർശനവും പ്രകടനവും നടത്തി. കാക്കശേരി, ബ്രഹ്മക്കുളം, കാട്ടേരി, വാഴപ്പിലാത്ത് എന്നീ കോളനികളിലാണ് സന്ദർശനം നടത്തിയത്. പുവ്വത്തൂർ സെന്ററിൽ റോഡ് ഷോ നടത്തുകയും വ്യാപാര സ്ഥാപനങ്ങളിൽ കയറി വോട്ടഭ്യർത്ഥിക്കുകയും ചെയ്തു.
ജില്ലാ കോൾ കർഷക സംഘം മത്സരിക്കുന്നതിനായി കെട്ടിവയ്ക്കുന്നതിനുള്ള തുക നൽകി. ജില്ലാ കോൾ കർഷക സംഘം ജനറൽ സെക്രട്ടറി എൻ.കെ. സുബ്രഹമണ്യൻ, ട്രഷറർ കെ.എ. ജോർജ് എന്നിവർ ചേർന്നാണ് ഫണ്ട് നൽകിയത്. സി.പി.എം ലോക്കൽ സെക്രട്ടറി പി.ജി. സുബിദാസ്, എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്‌സ്, ലതി വേണുഗോപാൽ, ചെറുപുഷ്പം ജോണി, ജീന അശോകൻ, എൻ.ബി. ജയ, ഹക്കിം ജാഫ്‌ന, ബിജു കുര്യാക്കോട്ട് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.