ചാവക്കാട്: കടപ്പുറം പഞ്ചായത്തിലെ വിവിധ ഹോട്ടലുകളിലും മത്സ്യ,മാംസ വിപണന കേന്ദ്രങ്ങളിലും ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ പഴകിയതും വൃത്തിഹീനവുമായ സാഹചര്യത്തിൽ നിർമ്മിച്ച് വിൽപ്പന നടത്തിയതുമായ ഭക്ഷ്യ വസ്തുക്കളും മത്സ്യവും പിടിച്ചെടുത്ത് നശിപ്പിച്ചു. ഇത്തരത്തിൽ കച്ചവടം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ ഉണ്ടാകുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു. പരിശോധനയ്ക്ക് ഹെൽത്ത് സൂപ്പർവൈസർ കെ.കെ. ഹുസൈൻ, ഹെൽത്ത് ഇൻസ്‌പെക്ടർ സെബി വർഗീസ് എന്നിവർ നേതൃത്വം നൽകി. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എസ്.എൽ. ദീപ, സുപ്രരാജ്, എൻ.കെ. ബിനോയ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.