പാവറട്ടി: യു.ഡി.എഫ് സ്ഥാനാർത്ഥി വിജയ് ഹരി മണലൂർ നിയോജക മണ്ഡലത്തിലെ 10 മണ്ഡലം കമ്മിറ്റികളിലെ പ്രവർത്തക യോഗങ്ങളിൽ പങ്കെടുത്ത് ആദ്യഘട്ട പ്രചാരണത്തിന് തുടക്കമിട്ടു. എളവള്ളി മണ്ഡലം പ്രവർത്തക യോഗത്തിൽ യു.ഡി.എഫ് ചെയർമാൻ സി.ജെ. സ്റ്റാൻലി ഷാളണിയിച്ച് സ്ഥാനാർത്ഥിയെ സ്വീകരിച്ചു. എ.ടി. സ്റ്റീഫൻ മാസ്റ്റർ, വർഗീസ് മാനത്തിൽ, പ്രസാദ് പണിക്കൻ, പി.ആർ. പ്രേമൻ, കെ.പി. വിവേകൻ, സജീവൻ കുന്നത്തുള്ളി, റാഫി എളവള്ളി, റാഷിദ് എളവള്ളി, ജറിൻ ജോസഫ്, എൻ.എ.എം സലീം, പഞ്ചായത്ത് മെമ്പർമാരായ സുന്ദരൻ കരുമത്തിൽ, ലിസി വർഗീസ്, സീമ ഷാജു, ശരത് കുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് പി.പി. ദേവസ്സിയുടെ ഭവനം സന്ദർശിച്ച് അനുഗ്രഹം വാങ്ങി.