വടക്കാഞ്ചേരി: വിശ്വാസ സംരക്ഷണത്തിന് കേരളത്തിൽ യു.ഡി.എഫ് അധികാരത്തിൽ വരണമെന്ന് രമ്യ ഹരിദാസ് എം.പി. വടക്കാഞ്ചേരി നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഏതു വലിയ സ്ഥാനം നഷ്ടമായാലും അഴിമതിക്കും അനീതിക്കുമെതിരായ പോരാട്ടം തുടരുമെന്ന് അനിൽ അക്കര എം.എൽ.എ പറഞ്ഞു. വടക്കാഞ്ചേരി നിയമസഭാ മണ്ഡലം യു.ഡി.എഫ് കൺവെൻഷനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ്. നിയോജക മണ്ഡലം ചെയർമാൻ എൻ.എ. സാബു അദ്ധ്യക്ഷനായി. യു.ഡി.എഫ് നേതാക്കളായ പി.എ. മാധവൻ, ജോസഫ് ചാലിശ്ശേരി, രാജേന്ദ്രൻ അരങ്ങത്ത്, കെ. അജിത്കുമാർ, ജിജോ കുര്യൻ, വൈശാഖ് നാരായണസ്വാമി എന്നിവർ പ്രസംഗിച്ചു.