ഗുരുവായൂർ: ഗുരുവായൂരിലെ ബി.ജെ.പി സ്ഥാനാർത്ഥി അഡ്വ. നിവേദിതയുടെ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയത് ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ നിന്ന്. നേരത്തെ യു.ഡി.എഫ്, എൽ.ഡി.എഫ് സ്ഥാനാർത്ഥികളും പ്രചാരണത്തിന് ക്ഷേത്രസന്നിധിയിൽ നിന്നായിരുന്നു ആരംഭം കുറിച്ചത്. ഗുരുവായൂരപ്പനെ തൊഴുത് കദളിപ്പഴം സമർപ്പിച്ചായിരുന്നു ഗുരുവായൂരിലെ ബി.ജെ.പി സ്ഥാനാർത്ഥിയുടെ പ്രചാരണ തുടക്കം. പിന്നീട് നാരായണാലയത്തിലെത്തി തിരുനാമാചാര്യന്റെ പ്രതിമയെ നമസ്‌കരിച്ച് പൂന്താനം പൂജിച്ച മുരളീധര വിഗ്രഹം തൊഴുത് അനുഗ്രഹം വാങ്ങി. തന്ത്രി മഠത്തിലെത്തി ചേന്നാസ് ദിനേശൻ നമ്പൂതിരിയുടെയും അനുഗ്രഹം വാങ്ങി. നഗരസഭാ കൗൺസിലർ ശോഭ ഹരിനാരായണനും മഹിളാ മോർച്ച പ്രവർത്തകരും അനുഗമിച്ചു.