
മുണ്ടൂർ: ഏഴാംകല്ല് പുറ്റേക്കരയിൽ കുടുംബ വഴക്കിനിടെ ചുറ്റിക കൊണ്ട് തലയ്ക്കടിയേറ്റ പിതാവ് മരിച്ചു. ചിറ്റിലപ്പിള്ളി വീട്ടിൽ തോമസാണ് (65) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ ഷിജനെ (40) പേരാമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. തോമസ് ഭാര്യയെ കത്തികൊണ്ട് കുത്താനെത്തിയതു കണ്ട് മകൻ തടഞ്ഞു. ഇതോടെ തോമസ് മകന്റെ നേരെ തിരിഞ്ഞു. അടുത്ത് കിടന്ന ചുറ്റികയെടുത്ത് മകൻ തലയ്ക്കടിച്ചു.
തോമസ് മദ്യലഹരിയിൽ സ്ഥിരമായി പ്രശ്നമുണ്ടാക്കുമെന്ന് നാട്ടുകാർ പറഞ്ഞു. വീട്ടിൽ കോഴിക്കച്ചവടം നടത്തി വരികയായിരുന്നു.പേരാമംഗലം ഏഴാം കല്ലിൽ ഓട്ടോ ഡ്രൈവറായ ഷിജൻ, പിതാവ് വീട്ടിൽ പ്രശ്‌നമുണ്ടാക്കുന്നതുമൂലം വിവാഹം കഴിക്കാൻ തയ്യാറായിരുന്നില്ല. റോസിയാണ് തോമസിന്റെ ഭാര്യ. പേരാമംഗലം പൊലീസ് നടപടി സ്വീകരിച്ചു.