തൃപ്രയാർ: തിരഞ്ഞെടുപ്പ് പോസ്റ്റർ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ്‌ - യു.ഡി.എഫ് സംഘർഷം. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശ്രീദർശ്, കണ്ണൻ എന്നിവർക്ക് പരിക്കേറ്റു. ഇവരെ വലപ്പാട് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി തൃപ്രയാർ ജംഗ്ഷനിൽ വച്ചാണ് സംഘർഷം. യു.ഡി.എഫ് സ്ഥാനാർത്ഥി സുനിൽ ലാലുരിന്റെ പോസ്റ്റർ ഒട്ടിക്കുന്നതിനിടെയാണ് സംഘർഷമുണ്ടായത്. സംഭവത്തിൽ വിചാർ വിഭാഗ് നാട്ടിക ബ്ലോക്ക് കമ്മിറ്റി പ്രതിഷേധിച്ചു. ഷൈൻ നാട്ടിക, ആന്റോ തൊറയൻ, റാനിഷ് കെ. രാമൻ എന്നിവർ സംസാരിച്ചു.