തൃശൂർ: ജില്ലയിൽ 137 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 202 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2031 ആണ്. തൃശൂർ സ്വദേശികളായ 39 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. സമ്പർക്കം വഴി 134 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
രോഗബാധിതർ
സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയത് - 1
രോഗ ഉറവിടം അറിയാത്തത് - 2
60ന് മുകളിൽ പ്രായമുള്ളത് - 24 (14 പുരുഷൻ, 10 സ്ത്രീകൾ)
10ന് താഴെ പ്രായമുള്ളത്- 9 (5 ആൺ, 4 പെൺ)
ഇന്നലെ
പരിശോധിച്ച സാമ്പിൾ- 7088
ജില്ലാ കൺട്രോൾ സെല്ലിൽ ലഭിച്ച കാൾ - 401
കൗൺസലിംഗ് നൽകിയത്- 11