ചാലക്കുടി: പുതുക്കാട് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. രാമചന്ദ്രൻ ചാലക്കുടിയിലെ ഡി.എഫ്.ഒ കാര്യാലയത്തിൽ നാമനിർദ്ദേശക പത്രിക സമർപ്പിച്ചു. വരണാധികാരി വാഴച്ചാൽ ഡി.എഫ്.ഒ. എസ്.വി. വിനോദ് പത്രിക സ്വീകരിച്ചു. മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, സി.പി.എം പുതുക്കാട് ഏരിയാ സെക്രട്ടറി ടി.എ. രാമകൃഷ്ണൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.എം. ചന്ദ്രൻ, സി.പി.എം ജില്ലാ കമ്മിറ്റി അംഗം പി.കെ. ശിവരാമൻ, കെ.ജി. ഡിക്‌സൺ എന്നിവരും സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു.

........

എൻ.ഡി.എ പുതുക്കാട് മണ്ഡലം സ്ഥാനാർത്ഥി എ. നാഗേഷ് പത്രിക സമർപ്പിച്ചു. വരണാധികാരി വാഴച്ചാൽ ഡി.എഫ്.ഒ. എസ്.വി. വിനോദിന്റെ ചാലക്കുടിയിലെ കാര്യാലയത്തിലായിരുന്നു പത്രിക സമർപ്പണം. പാർട്ടിനേതാക്കളും പ്രവർത്തകരുമായി എത്തിയ അദ്ദേഹം ബുധനാഴ്ച രാവിലെ പതിനൊന്നരയ്ക്കാണ് ഒരു സെറ്റ് പത്രിക നൽകിയത്.

പുതുക്കാട് മണ്ഡലത്തിൽ ഇക്കുറി എൻ.ഡി.എ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ബി.ജെ.പി സംസ്ഥാന സമിതി അംഗം കൂടിയായ നാഗേഷ് പ്രത്യാശ പ്രകടിപ്പിച്ചു. കഴിഞ്ഞ നിയമസഭ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ മണ്ഡലത്തിൽ വലിയ മുന്നേറ്റമുണ്ടാക്കാനായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജില്ലാ വൈസ് പ്രസിഡന്റ് സുരേന്ദ്രൻ ഐനിക്കുന്നത്ത്, മണ്ഡലം പ്രസിഡന്റ് എ.ജി. രാജേഷ്,സംസ്ഥാന സമിതി അംഗം കെ.പി. ജോർജ്ജ്, ആർ.എസ്.എസ്. ചാലക്കുടി ജില്ലാ കാര്യവാഹക് കൃഷ്ണകുമാർ തുടങ്ങി നിരവധി നേതാകൾ ാനാർത്ഥിയുടെ കൂടെയുണ്ടായിരുന്നു.