കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന്ബി.ജെ.പി സംസ്ഥാന സമിതി അംഗം ഉമേഷ് ചള്ളിയിൽ. ഇന്ന് രാവിലെ ബി.ഡി.ഒ മുൻപാകെ പത്രിക സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
രണ്ട് പതിറ്റാണ്ട് മുൻപ് താൻ തുടങ്ങിവച്ച വികസന പ്രവർത്തനങ്ങൾ പുതിയ കാലഘട്ടത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ തന്നെ പ്രചാരണ രംഗത്ത് നിന്ന് ബി.ജെ.പി നേതൃത്വം അകറ്റി നിറുത്തിയതായി ഉമേഷ് ചള്ളിയിൽ ആരോപിച്ചു.
നിയമസഭാ സ്ഥാനാർത്ഥിയായി മത്സരിക്കാൻ അർഹതയുണ്ടായിട്ടും തന്നെ പരിഗണിച്ചില്ലെന്നും വിവിധ കോണുകളിൽ നിന്ന് മത്സരിക്കാൻ സമ്മർദ്ദമുള്ളതായും നൂറ് കണക്കിന് ആളുകൾ പിൻതുണയുമായി വന്നതായും ചള്ളിയിൽ അവകാശപ്പെട്ടു.