തൃശൂർ: ജില്ലയിൽ ഇന്നലെ ലഭിച്ചത് 19 പത്രികകൾ. ചേലക്കര മണ്ഡലത്തിലെ കെ. രാധാകൃഷ്ണൻ (സി.പി.എം), ശ്രീകുമാർ (ഐ.എൻ.സി) എന്നിവർ പത്രിക നൽകി. കുന്നംകുളത്തെ എ.സി. മൊയ്തീൻ (സി.പി.എം), ഗുരുവായൂരിലെ കെ.എൻ.എ. ഖാദർ (ഐ.യു.എം.എൽ), കുമാരൻ (സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഒഫ് ഇന്ത്യ-കമ്മ്യൂണിസ്റ്റ് ), മണലൂരിലെ മുരളി പെരുനെല്ലി (സി.പി.എം), വടക്കാഞ്ചേരിയിലെ അബൂബക്കർ (സ്വതന്ത്രൻ), സേവ്യർ ചിറ്റിലപ്പിള്ളി (സി.പി.എം), തൃശൂരിൽ പി. ബാലചന്ദ്രൻ (സി.പി.ഐ), നാട്ടികയിൽ സി.സി. മുകുന്ദൻ (സി.പി.ഐ), കയ്പമംഗലത്തെ ഇ.ടി. ടൈസൺ (സി.പി.ഐ), ടി.പി. രഘുനാഥൻ (സി.പി.ഐ), ഇരിങ്ങാലക്കുടയിലെ ആർ. ബിന്ദു (സി.പി.എം), പുതുക്കാട്ടെ എ. പരമേശ്വരൻ (ബി.ജെ.പി), കെ.കെ. രാമചന്ദ്രൻ (സി.പി.എം), പി.കെ. ശിവരാമൻ (സി.പി.എം), കൊടുങ്ങല്ലൂരിലെ ഒ.എം. ശ്രീജ (എസ്.യു.സി.ഐ-കമ്മ്യൂണിസ്റ്റ് ), വി.ആർ. സുനിൽകുമാർ (സി.പി.ഐ), പി.എ. രാജൻ (സ്വതന്ത്രൻ) എന്നിവരാണ് നാമനിർദ്ദേശപത്രികകൾ സമർപ്പിച്ചിട്ടുള്ളത്.
എ.സി. മൊയ്തീന്റെയും ഭാര്യ ഉസൈബ ബീവിയുടെയും കൈവശം 20000 വീതമുണ്ട്. ഭാര്യക്ക് വിവിധ ട്രഷറി ബാങ്ക് അകൗണ്ടുകളിലായി 4177,232 രൂപയുടെ നിക്ഷേപമുണ്ടെന്ന് നാമനിർദ്ദേശപത്രികയ്‌ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്.