radhakrishnan

തൃശൂർ: ചേലക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാണെങ്കിലും കൃഷിപ്പണി ഉപേക്ഷിച്ചിട്ടുള്ള പ്രചാരണത്തിനൊന്നും ചേലക്കരക്കാരുടെ രാധേട്ടൻ ഒരുക്കമല്ല. മണ്ണാണ് ജീവനെന്നും മണ്ണിലാണ് ജീവനെന്നും അദ്ദേഹം പറയും.മുൻ നിയമസഭാ സ്പീക്കറും, മുൻ മന്ത്രിയും, സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവുമായ കെ.രാധാകൃഷ്ണൻ ചേലക്കരയിലെ മണ്ണിന്റെ മനസറിഞ്ഞ കർഷകൻ കൂടിയാണ്. പ്രചാരണത്തിനിടെ കൃഷിയെ മറന്നോയെന്ന് ആരെങ്കിലും ചോദിച്ചാൽ "തിരക്കൊഴിഞ്ഞാൽ കപ്പക്കൃഷി ഇനിയും ചെയ്യുമെന്ന് അദ്ദേഹം പറയും"

ഇഞ്ചി, മഞ്ഞൾ, കൂവ, ചേമ്പ്, ചേന, പയറ് വെണ്ട, കൂർക്ക, ചീര... അങ്ങനെ എല്ലാ കൃഷിയും ചെയ്തിരുന്നതാണല്ലോ... '' വോട്ടെടുപ്പ് കഴിഞ്ഞാലും രാധാകൃഷ്ണൻ 'ഫീൽഡിൽ' ഉണ്ടാകുമെന്ന് ചുരുക്കം. കഴിഞ്ഞ ഫെബ്രുവരി 16 ന്, തിരഞ്ഞെടുപ്പിന് ചൂടുപിടിക്കും മുമ്പ്, അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ:

'' സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ചേലക്കര, തോന്നൂർക്കരയിൽ ആരംഭിച്ച കപ്പക്കൃഷിയുടെ വിളവെടുപ്പ് നടത്തി. വളരെയധികം ആത്മസംതൃപ്തി തോന്നിയ ദിനം.'' കപ്പക്കൃഷി നന്നായി വിളഞ്ഞു. പക്ഷേ, വാങ്ങാനാളില്ല. കിലോഗ്രാമിന് പത്തുരൂപ പോലും വിലയില്ലെന്ന് കണ്ടപ്പോൾ, ചെത്തി ഉണക്കി വിൽക്കാനുള്ള ശ്രമം തുടങ്ങി. ഇതിനിടെയായിരുന്നു അപ്രതീക്ഷിതമായി സ്ഥാനാർത്ഥിയാവുന്നതും പ്രചാരണവഴികളിൽ 'കിളച്ചു'മറിക്കുന്നതും.
നാട്ടുകാരന്റെ ഒരേക്കറോളം സ്ഥലത്താണ് ചേനയും ചേമ്പും കപ്പയുമൊക്കെ നട്ടത്. നാട്ടുകാരിൽ ചിലരും കൃഷിക്കിറങ്ങി. രാത്രിയിൽ കാട്ടുപന്നിയും മറ്റും വില്ലന്മാരായി. കാലാവസ്ഥയും കാലം തെറ്റി വന്നു. എല്ലാം അതിജീവിച്ച് കൃഷി പച്ചപിടിച്ചു. ഓരോ മൂട്ടിലും പന്ത്രണ്ട് കിലോഗ്രാമോളമുള്ള കിഴങ്ങ് വിളഞ്ഞു.

തർക്കങ്ങളും സൈബർ പോരാട്ടങ്ങളും പണത്തിനും അധികാരത്തിനുമായുള്ള വടംവലികളും ചരടുവലികളുമെല്ലാം രാഷ്ട്രീയത്തിൽ തിളച്ചുമറിയുമ്പോൾ, മണ്ണ് കിളച്ചുമറിച്ച് വിയർപ്പൊഴുക്കുകയായിരുന്നു

രാധാകൃഷ്ണൻ.

'തോൽപ്പിക്കാനാവില്ല....'

ചേലക്കരയിൽ കെ. രാധാകൃഷ്ണനെ ആർക്കും തോൽപിക്കാനാവില്ലെന്ന് പറയുന്ന അണികൾ, കൃഷിയിലും... എന്നുകൂടി കൂട്ടിച്ചേർക്കും. രാധാകൃഷ്ണനെ നേരിടുന്നത് യു.ഡി.എഫിലെ കരുത്തനായ സി.സി ശ്രീകുമാറാണ്. പട്ടിക ജാതി മോർച്ച ദേശീയ വൈസ് പ്രസിഡന്റും തമിഴ് നാട് പ്രഭാരിയുമായിരുന്ന, ഷാജുമോൻ വട്ടേക്കാടാണ് എൻ.ഡി.എ സ്ഥാനാർത്ഥി.

കെ.​രാ​ധാ​കൃ​ഷ്ണ​ൻ​ ​ക​മ​ന്റ്

മ​ത്സ​രി​ക്കാ​ൻ​ ​ആ​ഗ്ര​ഹി​ച്ചി​രു​ന്നി​ല്ല.​ ​പാ​ർ​ട്ടി​ ​തീ​രു​മാ​നം​ ​അ​നു​സ​രി​ക്കേ​ണ്ട​തി​നാ​ലാ​ണ് ​സ്ഥാ​നാ​ർ​ത്ഥി​യാ​യ​ത്.​ ​എ​വി​ടെ​പ്പോ​യാ​ലും​ ​കൃ​ഷി​യെ​ ​വി​ടി​ല്ല