aratupuza
ആറാട്ടുപുഴ ക്ഷേത്രത്തിൽ പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ മേളപ്രമാണിമാർ നിറപറ സമർപ്പിക്കുന്നു.

ചേർപ്പ്: ആറാട്ടുപുഴ പൂരത്തിന്റെ ആതിഥേയനായ ആറാട്ടുപുഴ ശാസ്താവിന് മേളപ്രമാണിമാർ നിറപറ സമർപ്പിച്ചു. ക്ഷേത്ര ദർശനത്തിന് ശേഷം നടപ്പുരയിൽ പെരുവനം കുട്ടൻ മാരാർ, കീഴൂട്ട് നന്ദനൻ, കുമ്മത്ത് നന്ദനൻ, കുമ്മത്ത് രാമൻകുട്ടി നായർ, പെരുവനം ഗോപാലകൃഷ്ണൻ എന്നിവരുടെ നേത‌ൃത്വത്തിലായിരുന്നു സമർപ്പണം. തിരുവാതിര വിളക്ക്, ആറാട്ടുപുഴ പൂരം എന്നീ ദിവസങ്ങളിൽ പഞ്ചാരി മേളവും, പെരുവനം പൂരം തറയ്ക്കൽ പൂരം എന്നീ ദിവസങ്ങളിൽ പാണ്ടി മേളവും അരങ്ങേറും. ഉരുട്ടു ചെണ്ടയിൽ പെരുവനം കുട്ടൻമാരാരും, കുറുങ്കഴലിൽ കീഴൂട്ട് നന്ദനനും, വലന്തലയിൽ പെരുവനം ഗോപാലകൃഷ്ണനും, കൊമ്പിൽ കുമ്മത്ത് രാമൻകുട്ടി നായരും, ഇലത്താളത്തിൽ കുമ്മത്ത് നന്ദനനും മേളങ്ങളിൽ പ്രമാണിമാരാകും.

ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളായ പ്രസിഡന്റ് എം. മധു, സെക്രട്ടറി അഡ്വ. കെ. സജേഷ്, ട്രഷറർ എം. ശിവദാസൻ, വൈസ് പ്രസിഡന്റ് എ.ജി ഗോപി, ജോ. സെക്രട്ടറി സുനിൽ പി. മേനോൻ, ഓഡിറ്റർ പി. രാജേഷ് എന്നിവർ മേള പ്രമാണിമാരെ സ്വീകരിച്ചു.