cd-sreelal-at-media
ശ്രീനാരായണപുരത്ത് മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുന്ന കയ്പമംഗലം നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി സി.ഡി. ശ്രീലാൽ

കയ്പമംഗലം: മുന്നണികളുടെ ഭരണപരാജയം മനസിലാക്കിയ ജനങ്ങൾ എൻ.ഡി.എയ്ക്കൊപ്പം നിൽക്കുമെന്ന് നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി സി.ഡി ശ്രീലാൽ. ശ്രീനാരായണപുരത്ത് മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലത്തിൽ മാറി മാറി വന്ന ജനപ്രതിനിധികൾ ജനങ്ങളെ പറഞ്ഞ് പറ്റിക്കുകയാണെന്നും ഈ സാഹചര്യത്തിൽ വോട്ടർമാർ എൻ.ഡി.എയോടൊപ്പം നിലയുറപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മത്സ്യതൊഴിലാളികളുടെ പ്രശ്‌നങ്ങൾ, തീരദേശത്ത് കടൽ ഭിത്തികളുടെ അഭാവം, കുടിവെള്ളം ക്ഷാമം, തൊഴിൽ സ്ഥാപനങ്ങൾ ഇല്ലായ്മ തുടങ്ങിയവയാണ് നിയോജക മണ്ഡലത്തിലെ പ്രധാന വിഷയങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് സെൽവൻ മണക്കാട്ടുപടി, ബി.ഡി.ജെ.എസ് നിയോജക മണ്ഡലം പ്രസിഡന്റ് ഹരിശങ്കർ പുല്ലാനി, പി.എസ് അനിൽകുമാർ, ജ്യോതി ബാസ് തേവർക്കാട്ടിൽ തുടങ്ങിയവർ സ്ഥാനാർത്ഥിയോടൊപ്പമുണ്ടായിരുന്നു.