കൊടുങ്ങല്ലൂർ: എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.ആർ സുനിൽ കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നഗരത്തിൽ സ്‌ഥാനാർത്ഥി റോഡ് ഷോ നടത്തി. ചന്തപ്പുരയിൽ നിന്നാരംഭിച്ച് കിഴക്കെ നടവഴി റിംഗ് റോഡ് ചുറ്റി വടക്കെ നടയിൽ സമാപിച്ചു. വാദ്യമേളങ്ങളും കൊടിതോരണങ്ങളും പ്ലക്കാഡുകളുമായി നടത്തിയ വർണ്ണശബളമായ ഘോഷയാത്രയ്ക്ക് നേതാക്കളായ കെ.ജി ശിവാനന്ദൻ, കെ.ആർ ജൈത്രൻ, പി.പി സുഭാഷ്, കെ.വി വസന്തകുമാർ, കെ.എസ് കൈസാബ്, സി.സി വിപിൻ ചന്ദ്രൻ, ജോസ് കുരിശിങ്കൽ, നഗരസഭ ചെയർപേഴ്സൺ എം.വി ഷിനിജ എന്നിവർ നേതൃത്വം നൽകി.