തൃപ്രയാർ: ഏങ്ങണ്ടിയൂരിൽ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് തിരി തെളിയും. ചേറ്റുവ എസെൻസ് അറീന തിയേറ്ററാണ് വേദി. 25 ലധികം സിനിമകൾ ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കും. പ്രദർശന സമയം രാവിലെ 10, ഉച്ചക്ക് 1.30, വൈകീട്ട് 5.30. മൺമറഞ്ഞ മലയാളി സംവിധായകൻ നരണിപ്പുഴ ഷാനവാസിന്റെ കരി, രാഹുൽ റിജി നായരുടെ കള്ളനോട്ടം, പ്രിയനന്ദനന്റെ സൈലൻസർ തുടങ്ങി വിവധ ഭാഷാ സിനിമകളാണ് പ്രദർശിപ്പിക്കുകയെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 25ന് സമാപനദിവസം തിരുവാതിരക്കളി, പൂതപ്പാട്ട്, ഒപ്പന തുടങ്ങിയ നാടൻ കലാരൂപങ്ങൾ അരങ്ങേറും. വൈകീട്ട് 7 മുതൽ രാത്രി പത്ത് വരെ നാട്ടുകലാകാരക്കൂട്ടം അവതരിപ്പിക്കുന്ന ചൂട്ട് നാട്ടുത്സവവും അരങ്ങേറും. സംഘാടകസമിതി ജന കൺവീനർ എം.എ സീബു, ഇർഷാദ് കെ ചേറ്റുവ, മണികണ്ഠൻ കൈരളി, കെ.പി.ആർ. പ്രദീപ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.