ചേർപ്പ്: നാട്ടിക നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. സുനിൽ ലാലൂരിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വനിതാ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചുമരെഴുത്തിനറങ്ങി. ചേർപ്പ് തിരുവുള്ളക്കാവ് കിഴക്കെ നടയിലാണ് യൂത്ത് കോൺഗ്രസ് ചേർപ്പ് മണ്ഡലം വൈസ് പ്രസിഡന്റുമാരായ ജസ്‌ന ഷിയാസ്, നീതു മഹേഷ് എന്നിവർ ചേർന്ന് ചുമരെഴുതിയത്. കോൺഗ്രസ്, യൂത്ത് കോൺഗസ് പ്രവർത്തകരായ കെ.ആർ. സിദ്ധാർഥൻ, പ്രദീപ് വലിയങ്ങോട്ട്, പാർത്ഥസാരഥി, വർഗീസ് പടിക്കല, ഷനിൽ പെരുവനം എന്നിവർ നേതൃത്വം നൽകി.